• 20 മേയ് 2012
  • 6 ഇടവം 1187
  • 28 ജദുല്‍ആഖിര്‍ 1433
ഹോം  » ചരമം  » തിരുവനന്തപുരം  » ലേറ്റസ്റ്റ് ന്യൂസ്

സര്‍ക്കാരിനെതിരെ വിധിയെഴുത്തായി കോളനിയോഗങ്ങള്‍

നെയ്യാറ്റിന്‍കര: ജനജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്ന പ്രഖ്യാപനമായി കോളനിയോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ പങ്കെടുത്ത പെരുമ്പഴുതൂര്‍ മേഖലയിലെ യോഗങ്ങള്‍ ജീവിതപ്രശ്നങ്ങളും സമകാലികരാഷ്ട്രീയവും ചര്‍ച്ച ചെയ്ത വേദികൂടിയായി. പെരുമ്പഴുതൂര്‍ കടവന്‍കോട് കോളനിയിലെ 52 കുടുംബങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ആശ്രയമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇ എം എസ് ഭവനപദ്ധതിയാണ്. പക്ഷേ, കഴിഞ്ഞ മാസംമുതല്‍ റേഷനരി കൃത്യമായി ലഭിക്കുന്നില്ലെന്ന് കോളനിവാസിയായ ലീലയുടെ പരാതി. പെന്‍ഷനും കൃത്യമായി കിട്ടുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷനും റേഷനുമെല്ലാം മുടക്കമില്ലാതെ കിട്ടിയെന്നും ഇവര്‍ പറയുന്നു. തോന്നിയപോലെ പോകുന്ന വൈദ്യുതിയെക്കുറിച്ചാണ് മുന്‍വൈദ്യുതിമന്ത്രി എ കെ ബാലനോട് കോളനിയിലെ കമലമ്മ പരാതിപ്പെട്ടത്. ഇ എം എസ് ഭവനപദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് വൈദ്യുതികണക്ഷനും അന്ന് കിട്ടി. പക്ഷേ, ഇപ്പോ അരമണിക്കൂറെന്നു പറഞ്ഞു പോയാല്‍ എപ്പോഴെങ്കിലുമാണ് വരുന്നത്. എന്നാ മണ്ണെണ്ണ വിളക്ക് കത്തിക്കാമെന്നു വച്ചാല്‍ മണ്ണെണ്ണയുമില്ലെന്ന് അവര്‍ പറഞ്ഞു.ഒരുവര്‍ഷം മുമ്പ് ജയിപ്പിച്ചു വിട്ട എംഎല്‍എ വീണ്ടും വോട്ടുചോദിച്ചുവന്നാല്‍ രാജിവച്ചത് എന്തിനാണെന്നു ചോദിക്കുമെന്ന് കോളനിയിലെ ഷാജി. നേരത്തേ കിട്ടിക്കൊണ്ടിരുന്ന കുടിവെള്ളവും വല്ലപ്പോഴും മാത്രമാണെന്നും ഷാജി പറയുന്നു. മുട്ടയ്ക്കാട് ലക്ഷംവീട് കോളനി, പറയന്‍വിളാകം കോളനി, അംബേദ്കര്‍ കോളനി, ചെമ്പകപ്പാറ കോളനി എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും എ കെ ബാലന്‍ പങ്കെടുത്തു.

ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല: പി കെ ശ്രീമതി

നെയ്യാറ്റിന്‍കര: ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നതില്‍ പ്രയോജനമില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. വര്‍ക്കിങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന അങ്കണവാടി ജീവനക്കാരുടെയും ആശാവര്‍ക്കര്‍മാരുടെയും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി. ഒരു വര്‍ഷത്തെ യുഡിഎഫ് ഭരണം കേരളത്തെ പുറകോട്ട് കൊണ്ടുപോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളെല്ലാം തകര്‍ത്തു. പുതിയ അങ്കണവാടികള്‍ തുടങ്ങാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറല്ല. മുന്‍ യുഡിഎഫ് സര്‍ക്കാരുകളും അങ്കണവാടികള്‍ക്കെതിരായിരുന്നു. അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആശാവര്‍ക്കര്‍മാരെ സാമൂഹ്യക്ഷേമത്തിന് നിയോഗിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ സംഘശക്തിക്കും പ്രാധാന്യം നല്‍കി. അവരുടെ ഓണറേറിയം ചെയ്യുന്ന സേവനത്തിന്റെ പ്രാധാന്യം കണക്കാക്കി വര്‍ധിപ്പിക്കേണ്ടതുണ്ട്. സാമൂഹ്യപദ്ധതികള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കി സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം- ശ്രീമതി പറഞ്ഞു. കണ്‍വന്‍ഷനില്‍ വര്‍ക്കിങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എല്‍ ആര്‍ റെജി അധ്യക്ഷയായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ജി മീനാംബിക സംസാരിച്ചു.

ഗോപാലകൃഷ്ണപിള്ള

പൂജപ്പുര: ചിത്രനഗര്‍ മോഹനഭവന്‍ സിഎന്‍ആര്‍എയില്‍ വി ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. മരണാനന്തരചടങ്ങ് 27ന് രാവിലെ 8.30ന്. ഭാര്യ: രാജം. മക്കള്‍: ലേഖ ഗോപാല്‍, രാജേഷ്കുമാര്‍.

ശിവരാമകൃഷ്ണപിള്ള

വെള്ളായണി: സുഭാഷ് ഭവനില്‍ സുമതിയമ്മയുടെ ഭര്‍ത്താവ് ശിവരാമകൃഷ്ണപിള്ള (തങ്കപ്പന്‍, 96) നിര്യാതനായി. മരണാനന്തരചടങ്ങ് 22ന് രാവിലെ എട്ടിന്. മക്കള്‍: സുലോചന, ചന്ദ്രിക, വിജയന്‍, കുമാരി, കൃഷ്ണകുമാര്‍. മരുമക്കള്‍: ശിവരാമകൃഷ്ണപിള്ള, ശ്രീകണ്ഠന്‍നായര്‍, വിജയകുമാരി, കുമാര്‍.

പി കൃഷ്ണപിള്ള

കല്ലറ: തെങ്ങുംകോട് പ്രദീപ്ഭവനില്‍ പി കൃഷ്ണപിള്ള (72) നിര്യാതനായി. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: സരോജിനിയമ്മ. മക്കള്‍: പ്രിയംവദ, രാധാമണി, പ്രദീപ്ലാല്‍, സജീവ്ലാല്‍, ഷിബു, ജയപ്രകാശ്. മരുമക്കള്‍: ഉദയകുമാര്‍, മധുകുമാര്‍, സുമപ്രദീപ്ലാല്‍, സ്മിത, ജിഷ, ജയശ്രീ.

കോലപ്പാപിള്ള

തിരു: മണക്കാട് അവിട്ടംതിരുനാള്‍ റസിഡന്‍സ് അസോസിയേഷന്‍ (എടിആര്‍എ- 56) ശങ്കര്‍ നിവാസില്‍ ടി കോലപ്പാപിള്ള (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. ഭാര്യ: മണിയമ്മാള്‍. മക്കള്‍: രവിശങ്കര്‍, കണ്ണകി, ശ്രീദേവി. മരുമക്കള്‍: ശ്രീജ, മുരുകന്‍, സതീഷ്.

ചെല്ലമ്മ

നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ ഏലായ്വിളാകം ആര്‍എസ് ഭവനില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്. മക്കള്‍: അപ്പു, ഓമന, മോഹനന്‍, മണിയന്‍, രാജന്‍. മരുമക്കള്‍: ലീല, അച്യുതന്‍, ബേബി, കുമാരി, സിന്ധു.

നാരായണിയമ്മ

കല്ലറ: മിതൃമ്മല ആളുമാനൂര്‍കോണത്ത് തെക്കതില്‍ വീട്ടില്‍ പരേതനായ വേലായുധന്‍പിള്ളയുടെ ഭാര്യ നാരായണിയമ്മ (97) നിര്യാതയായി. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്. മക്കള്‍: സരസ്വതിയമ്മ, തങ്കമ്മ, വിജയകുമാരന്‍നായര്‍, പത്മിനി. മരുമക്കള്‍: രഘുനാഥന്‍പിള്ള, ബേബി, സുരേന്ദ്രന്‍പിള്ള, പരേതനായ സുകുമാരക്കുറുപ്പ്.

പ്രേംകുമാര്‍

നെയ്യാറ്റിന്‍കര: മഞ്ചവിളാകം നടൂര്‍കൊല്ലയില്‍ കുമാര്‍വിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (കുമാര്‍, 39) നിര്യാതനായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: മേരിജസ്റ്റിന്‍.

അനില്‍കുമാര്‍

ആര്യനാട്: ചേരപ്പള്ളി പറണ്ടോട് കിളിയന്നൂര്‍ അനില്‍നിവാസില്‍ എം സുകുമാരപിള്ളയുടെയും പൊന്നമ്മയമ്മയുടെയും മകന്‍ അനില്‍കുമാര്‍ (39) നിര്യാതനായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: മായ. മക്കള്‍: അതുല്യ, അഭിരാമി.

സിദ്ധാര്‍ഥന്‍

ചിറയിന്‍കീഴ്: മൂലൈത്തോട്ടം മൂര്‍ധന്‍വിളാകം വീട്ടില്‍ സിദ്ധാര്‍ഥന്‍ (50) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: ഷൈലജ. മക്കള്‍: ഷിജു, ഷിജി.

നബീസാബീവി

തിരു: മണക്കാട് കല്ലാട്ടുമുക്ക് കാരക്കാടുവീട്ടില്‍ അബ്ദുല്‍കരീമിന്റെ ഭാര്യ നബീസാബീവി (87) നിര്യാതയായി. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയപള്ളി കബര്‍സ്ഥാനില്‍. മകള്‍: പരേതയായ ഐഷാബീവി. മരുമകന്‍: സെയ്തുകുട്ടി.

കെ തങ്കമ്മപ്പിള്ള

നെയ്യാറ്റിന്‍കര: തത്തിയൂര്‍ സുകുമാരവിലാസത്തില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കെ തങ്കമ്മപ്പിള്ള (82) നിര്യാതയായി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. മകന്‍: കെ സുകുമാരന്‍നായര്‍ (വേണു). മരുമകള്‍: ബി ശ്രീകുമാരി.

കെ ചെല്ലപ്പന്‍

നേമം: നരുവാമൂട് തിരുത്തംവിളവീട്ടില്‍ കെ ചെല്ലപ്പന്‍ (65)നിര്യാതനായി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്. ഭാര്യ: ശോഭന. മക്കള്‍: പ്രസാദ്, രാജേഷ്, രഘു. മരുമക്കള്‍: സ്മിത, മായ.

സുധ വിജയന്‍

നേമം: നരുവാമൂട് മാറഞ്ചല്‍ക്കോണത്തുവീട്ടില്‍ ജോര്‍ജിന്റെയും ജഗദമ്മയുടെയും മകളും വിജയന്റെ ഭാര്യയുമായ സുധ വിജയന്‍ (43) നിര്യാതയായി. മക്കള്‍: വിജി, വിജിത. മരുമകന്‍: വിനോദ്.

ബാലകൃഷ്ണന്‍

മലയിന്‍കീഴ്: മൂങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍ (54) നിര്യാതനായി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്. ഭാര്യ: ഗീത. മക്കള്‍: ബീന, ശാലിനി. മരുമകന്‍: ജയരാജ്.

എസ് നാരായണന്‍കുട്ടി

തിരു: തമലം മെത്തോട് ലെയ്നില്‍ പാര്‍വതിമന്ദിരത്തില്‍ എസ് നാരായണന്‍കുട്ടി (55, സിന്‍ഡിക്കറ്റ് ബാങ്ക്) നിര്യാതനായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്. അമ്മ: ഭാര്‍ഗവി. ഭാര്യ: ജയശ്രീ. മക്കള്‍: ശ്രീലക്ഷ്മി, ജയലക്ഷ്മി.

കെ നാണുക്കുട്ടന്‍പിള്ള

വെമ്പായം: കൊഞ്ചിറ നെടുവേലി ഉഷാഭവനില്‍ കെ നാണുക്കുട്ടന്‍പിള്ള (55) നിര്യാതനായി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. അമ്മ: വിശാലാക്ഷിയമ്മ. ഭാര്യ: ഉഷാകുമാരി. മക്കള്‍: നിതിന്‍, ആദര്‍ശ്.

ആര്‍ അന്‍പായി

കാട്ടാക്കട: കുറ്റിച്ചല്‍ മൈലമൂടുവീട്ടില്‍ ആര്‍ അന്‍പായി (67) നിര്യാതയായി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച. ഭര്‍ത്താവ്: പരേതനായ നല്ലതമ്പി. മക്കള്‍: സുരേഷ്കുമാര്‍ (ജോണി), ഷൈലജ, സതീഷ്കുമാര്‍. മരുമക്കള്‍: ബിന്ദുലേഖ, അമ്പിളി.

പി സുകുമാരക്കുറുപ്പ്

കിളിമാനൂര്‍: ആകാശവാണി മുന്‍ ന്യൂസ് റീഡര്‍ എം ശ്രീകുമാറിന്റെ ഭാര്യാപിതാവ് പോങ്ങനാട് തകരപ്പറമ്പ് സേവനംകുന്നില്‍ പി സുകുമാരക്കുറുപ്പ് (87) നിര്യാതനായി. സംസ്കാരം ഞായറാഴ്ച പകല്‍ മൂന്നിന് വീട്ടുവളപ്പില്‍. മടവൂര്‍ സിഎന്‍പിഎസ് യുപി സ്കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും കിളിമാനൂര്‍ പഞ്ചായത്തിലെ മുന്‍ മെമ്പറുമാണ്. പ്രൊഫ. എന്‍ കൃഷ്ണപിള്ളയുടെ മാതൃസഹോദരീപുത്രനാണ്. ഭാര്യ: ഗോമതിയമ്മ (മുന്‍ അധ്യാപിക, ഗവ. ഹൈസ്കൂള്‍ കിളിമാനൂര്‍). മക്കള്‍: അനിത (ഭാരതീയ വിദ്യാഭവന്‍, തിരുവനന്തപുരം), നന്ദകുമാര്‍ (ഡല്‍ഹി), നന്ദിനി (സിഎന്‍പിഎസ് യുപിഎസ്, മടവൂര്‍), പത്മകുമാര്‍ (കോംഗോ). മറ്റു മരുമക്കള്‍: ലത (ഡല്‍ഹി), മധുസൂദന്‍നായര്‍ (കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ കെഎസ്ആര്‍ടിസി, ആറ്റിങ്ങല്‍), റീന (കോംകോ).

കെ എന്‍ മോഹനന്‍

തിരു: തിരുമല പ്ലാവിളയില്‍ കെ എന്‍ മോഹനന്‍ (60, ഡ്രീംലാന്റ് കുന്നപ്പുഴ) നിര്യാതനായി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30ന്. ഭാര്യ: സെല്‍വാബായി. മക്കള്‍: പ്രശാന്ത്, പ്രഭ. മരുമക്കള്‍: സിജിമോള്‍, അനില്‍കുമാര്‍.

ശാന്തി

ബാലരാമപുരം: ഭഗവതിനട കീഴെകാടന്നൂര്‍ സന്തോഷ്ഭവനില്‍ സന്തോഷ്കുമാറിന്റെയും ശൈലജയുടെയും മകള്‍ ശാന്തി (26) നിര്യാതയായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്. മക്കള്‍: വസുദേവ്, ഭദ്ര.

സുരേഷ്ബാബു

ഉള്ളൂര്‍: ആക്കുളം റോജാ കോട്ടേജില്‍ പരേതനായ ഗംഗന്‍ മുതലാളിയുടെ മകന്‍ സുരേഷ്ബാബു (46, വാവ, പൂജാ മൊബൈല്‍ മോര്‍ച്ചറി ആന്‍ഡ് പൂജാ ആംബുലന്‍സ് സര്‍വീസസ് ഉടമ) നിര്യാതനായി. സംസ്കാരം 20ന് രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: ദീജ. മക്കള്‍: പൂജ, റോജ.

കെ എസ് മണി

നെടുമങ്ങാട്: കുളങ്ങരമഠത്തില്‍ പരേതനായ കെ എന്‍ ശ്രീകൃഷ്ണരുടെ മകന്‍ കെ എസ് മണി(42, കെമിക്കല്‍ ഓപ്പറേറ്റര്‍, എച്ച്ഒസി ഇരുമ്പനം) നിര്യാതനായി. സംസ്കാരം നടത്തി. നീണ്ടൂര്‍ മംഗലത്തുമന എംഎന്‍എന്‍ നമ്പൂതിരിപ്പാടിന്റെ മകള്‍ ഭാവന(ടീച്ചര്‍)യാണ് ഭാര്യ. മകള്‍: അഗ്രിമ.

എസ് ശ്യാമള

തിരു: കളത്തുകാല്‍ പള്ളിയാംകോണം ഗീതാഭവനില്‍ എസ് ശ്യാമള (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി തങ്കപ്പന്‍. മക്കള്‍: എസ് പുഷ്പലത, എസ് ഷീല, എസ് മാലിനി, എസ് ലക്ഷ്മി, ടി ആനന്ദകുമാര്‍. മരുമക്കള്‍: സി എ അനന്തചന്ദ്രന്‍ (മുന്‍ നഗരസഭാ കൗണ്‍സിലര്‍), മാലയപ്പന്‍ (ബിസിനസ്), ഗുണശീലന്‍ (കനറാ ബാങ്ക്), ലാല്‍കുമാര്‍ (ബിസിനസ്), പി ജലജ.

വിദ്യാര്‍ഥി ജീവനൊടുക്കി; സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ പരാതി

തിരു: പ്രിന്‍സിപ്പല്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കമലേശ്വരം കമല്‍നഗര്‍ ഹൗസ്നമ്പര്‍ 33ല്‍ ആഷിക് സുഹൈ(14)ലാണ് വീടിനുള്ളില്‍ ആത്മഹത്യചെയ്തത്. സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മോര്‍ച്ചറിയില്‍ ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലാണ് ആഷിക് സുഹൈല്‍ പഠിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പ്രിന്‍സിപ്പല്‍ ചെറിയാന്‍ പണിക്കര്‍ ആഷിക്കിനെ തന്റെ മുറിയില്‍വിളിച്ചിരുന്നു. സ്കൂളിലെ മറ്റൊരു പെണ്‍കുട്ടിക്ക് ഇ-മെയില്‍ സന്ദേശം അയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് വിളിച്ചത്. താനല്ല മെയില്‍ അയച്ചതെന്ന് ആഷിക് പറഞ്ഞെങ്കിലും പ്രിന്‍സിപ്പല്‍ ചെവിക്കൊണ്ടില്ല. വീട്ടുകാരെ വിളിച്ചിട്ട് ആഷിക്കിനെ കുട്ടികളുടെ ജയിലില്‍ അയക്കുമെന്നും ഫോണില്‍വിളിച്ച് പറഞ്ഞു. ഇതറിഞ്ഞ് അമ്മ ലൈലാബീഗം വെള്ളിയാഴ്ച പകല്‍ 11.30ന് സ്കൂളില്‍ എത്തി. ഇവരുടെ മുന്നില്‍വച്ചും ആഷിക്കിനെ പ്രിന്‍സിപ്പല്‍ ശകാരിച്ചു. ഇതുകൂടാതെ സ്കൂളില്‍നിന്ന് പുറത്താക്കുമെന്നും അമ്മയോട് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് താനല്ല ഇത് ചെയ്തതെന്ന് വീട്ടുകാരുടെ മുന്നില്‍വച്ച് ആഷിക് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ അമ്മയോട് വെളിയില്‍ ഇറങ്ങിപ്പോകാന്‍ പ്രിന്‍സിപ്പല്‍ ക്ഷുഭിതനായി പറഞ്ഞെന്നും ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ മറ്റൊരു സ്കൂളില്‍ ചേര്‍ക്കാമെന്നും വിഷമിക്കേണ്ടെന്നും അമ്മ പറഞ്ഞു. എന്നാല്‍, മുറിയില്‍ കയറി ആഷിക് തൂങ്ങിമരിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ചെറിയാന്‍ പണിക്കരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറായില്ല. ആശുപത്രിയിലും വീട്ടിലും സ്കൂള്‍ അധികൃതര്‍ എത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബഹളമുണ്ടാക്കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ശനിയാഴ്ച പ്രിന്‍സിപ്പലിനെ കാണാന്‍ ചെന്നെങ്കിലും സംസാരിക്കാനും തയ്യാറായില്ല. പ്രിന്‍സിപ്പലിനെതിരെ കേസെടുത്താല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്ന് നാട്ടുകാര്‍ പറഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഒടുവില്‍ ഡിസിപി പുട്ട വിമലാദിത്യ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രിന്‍സിപ്പലിനെതിരെ ഫോര്‍ട്ട് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫോര്‍ട്ട് സിഐ എസ് വൈ സുരേഷ് പറഞ്ഞു. മൃതദേഹം ബീമാപള്ളിയില്‍ കബറടക്കി. അബ്ദുള്‍കലാമാണ് അച്ഛന്‍. അമീര്‍ സുഹൈല്‍ സഹോദരനാണ്.

ഹോട്ടല്‍ തൊഴിലാളി മരിച്ചു

വര്‍ക്കല: പുത്തന്‍ചന്തയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി മരിച്ചു. അംബാസമുദ്രം സുബ്രഹ്മണ്യനാ (27)ണ് മരിച്ചത്. ഇയാള്‍ വര്‍ക്കല മട്ടിന്‍മൂട്ടിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ വാടകവീട്ടില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തി. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

യുവാവിന്റെ മരണം കൊലപാതകമെന്നു കണ്ടെത്തി

വെഞ്ഞാറമൂട്: ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകം. പ്രതി ഉടന്‍ പിടിയിലാകുമെന്ന് സൂചന. ആലന്തറ മുരൂര്‍ക്കോണം ചരുവിളവീട്ടില്‍ സിവി ഹൗസില്‍ അജികുമാറി (39)ന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഏപ്രില്‍ 10ന് മുരൂര്‍ക്കോണത്തിനുസമീപത്തുവച്ച് രാത്രി 9.15നാണ് തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റനിലയില്‍ ഇയാളെ കണ്ടത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരിക്കെ 15ന് മരിച്ചു.ഇയാളുടെ ശരീരത്തിലും ബൈക്കിലും മുളകുപൊടി തൂകിയിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍, അപകടമരണമായിട്ടായിരുന്നു പൊലീസ് കരുതിയിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് അജികുമാറിന്റെ ഭാര്യ അമ്പിളി ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്.

മകളുടെ വിവാഹത്തലേന്ന് അച്ഛന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍

വെഞ്ഞാറമൂട്: മകളുടെ വിവാഹത്തലേന്ന് അച്ഛന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍. കല്ലറ പാറമുകള്‍ ചരുവിളവീട്ടില്‍ സൈനുദീനാ (48)ണ് മരിച്ചത്. ഇയാളുടെ മൂത്തമകള്‍ ഷര്‍മിളയുടെ വിവാഹം കൊല്ലം സ്വദേശി യുവാവുമായി ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം. വിവാഹത്തിന്റെ തലേദിവസത്തെ സ്വീകരണപരിപാടികള്‍ ശനിയാഴ്ച കൊല്ലത്തുവച്ചായിരുന്നു. ഇതിനായി മറ്റു ബന്ധുക്കള്‍ കൊല്ലത്തേക്കുപോയിരുന്നു. ശനിയാഴ്ച പകല്‍ 11നാണ് മൃതദേഹം തുമ്പോട് ക്ഷേത്രക്കുളത്തില്‍ കണ്ടത്. കടയ്ക്കലില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പാങ്ങോട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: റംലാബീവി. ഇളയ മകള്‍: ഫാത്തിമ.

കെ സോമന്‍

വര്‍ക്കല: തെറ്റിക്കുളം അറപ്പുരവിള വീട്ടില്‍ കെ സോമന്‍ (90) നിര്യാതനായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: പുഷ്പലത, ശ്യാമള, അംബിക. മരുമക്കള്‍: മോഹന്‍ദാസ്, പുഷ്പാംഗദന്‍, ചിത്രാംഗദന്‍.

എന്‍ ശോഭി

കാട്ടാക്കട: ആലന്തറകോണം ജപവിലാസം വീട്ടില്‍ പരേതനായ ചാള്‍സിന്റെ ഭാര്യ എന്‍ ശോഭി (75) നിര്യാതയായി. മരണാനന്തരചടങ്ങ് ഞായറാഴ്ച പകല്‍ മൂന്നിന്. മക്കള്‍: പരേതനായ യേശുദാസ്, പ്രസന്ന (ഐസിഡിഎസ് സൂപ്പര്‍വൈസര്‍), സ്റ്റെല്ലാഭായി (അധ്യാപിക). മരുമക്കള്‍: ലളിത, കരുണാകരന്‍ (റിട്ട. കോടതി), രാജേന്ദ്ര മണി (റിട്ട. പഞ്ചായത്ത്).

ചെല്ലമ്മയമ്മ

വെഞ്ഞാറമൂട്: പാറയ്ക്കല്‍ ചെങ്കിട്ടവിള വീട്ടില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ സി ചെല്ലമ്മയമ്മ (92) നിര്യാതയായി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

ഒ ആര്‍ രമ്യ

കിളിമാനൂര്‍: മടവൂര്‍ സീമന്തപുരം മുട്ടയം വലിയവിള തെക്കതില്‍ വീട്ടില്‍ അഭിലാഷിന്റെ ഭാര്യ ഒ ആര്‍ രമ്യ (24) നിര്യാതയായി.

എ സ്നേഹപ്പൂ

നെയ്യാറ്റിന്‍കര: കഞ്ചാംപഴിഞ്ഞി കൊടിവിളാകം എം എസ് നിവാസില്‍ പരേതനായ മരിയശൂശയുടെ ഭാര്യ എ സ്നേഹപ്പൂ(78) നിര്യാതയായി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്. മക്കള്‍: എം എസ് രാജു, എം എസ് വസന്തകുമാരി, എം എസ് ശാരദകുമാരി. മരുമക്കള്‍: മെഡിറ്റ് മേരി, അപ്പു, എസ് രാജു, അപ്പുരാജ്.

കുഞ്ഞുകൃഷ്ണന്‍

ചിറയിന്‍കീഴ്: അഴൂര്‍ വാറില്‍വീട്ടില്‍ കുഞ്ഞുകൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: രവി, രേവമ്മ, രമ, രമണി രമേശ്, രാഗിണി, രാജേന്ദ്രന്‍. മരുമക്കള്‍: ഗീത, സുകേശന്‍, സുരേന്ദ്രന്‍, അംബി, സിന്ധു, ബാബു, ഷിമ്മി.

ജി വിജയകുമാര്‍

നേമം: കാരയ്ക്കാമണ്ഡപം നടുവത്ത് ടിസി 54/806 വിഷ്ണുവിഹാറില്‍ പരേതനായ ഗംഗാധരന്‍നായരുടെ മകന്‍ വിഎസ്എസ്സി ജീവനക്കാരന്‍ ജി വിജയകുമാര്‍ (55) നിര്യാതനായി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്. ഭാര്യ: ഡോ. എസ് പ്രസന്നകുമാരി. മകന്‍: പരേതനായ വി പി വിഷ്ണു.

പി ഓമന

നെടുമങ്ങാട്: കല്ലയം, പ്ലാവിള മഞ്ജുനിവാസില്‍ കരുണാകരന്റെ ഭാര്യ പി ഓമന (52) നിര്യാതയായി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്. മക്കള്‍: ഗോപകുമാര്‍, മഞ്ജുമോള്‍. മരുമക്കള്‍: ദീപ, അനില്‍കുമാര്‍.

കൃഷ്ണമ്മാള്‍

ബാലരാമപുരം: താന്നിവിള കരയ്ക്കാട്ടുവിള പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞുകൃഷ്ണപ്പണിക്കരുടെ ഭാര്യ കൃഷ്ണമ്മാള്‍ (83) നിര്യാതയായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്. മക്കള്‍: ഭാസുര, വസന്ത, ജയരാജന്‍ (കണ്ണന്‍), പുരുഷന്‍, സുരേന്ദ്രന്‍ (സുര), നാഗരാജന്‍ (കൊച്ചി). മരുമക്കള്‍: അപ്പു, രവി, വസന്ത, ഉഷ, മോളി, ഷൈലജ.

പുരുഷോത്തമന്‍നായര്‍

നരുവാമൂട്: കുളങ്ങരക്കോണം അശ്വതിഭവനില്‍ എന്‍ പുരുഷോത്തമന്‍നായര്‍ (69) നിര്യാതനായി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്. ഭാര്യ: വി സുകുമാരിയമ്മ. മക്കള്‍: സുധീഷ്, ഗിരീഷ്, ഉണ്ണിക്കൃഷ്ണന്‍. മരുമക്കള്‍: സുനിത, രാജി.

വി മാധവന്‍പിള്ള

കാട്ടാക്കട: കുരുതംകോട് പയ്യന്‍കോട് മാധവമന്ദിരത്തില്‍ വി മാധവന്‍പിള്ള (76, റിട്ട. ഹവില്‍ദാര്‍) നിര്യാതനായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: ഓമനയമ്മ. മക്കള്‍: ഗോപാലകൃഷ്ണന്‍നായര്‍, ഗിരികുമാര്‍, ശൈലജ. മരുമക്കള്‍: പത്മലോചന, പരേതയായ ബിന്ദു, ജയചന്ദ്രന്‍നായര്‍.

ആത്മഹത്യചെയ്തു

ബാലരാമപുരം: പനയറക്കുന്ന് ഇടുവ വാവുവിള വീട്ടില്‍ വിജയ (45)നെ വ്യാഴാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: തങ്കമണി. മക്കള്‍: വിശാഖ്, ഗായത്രി. നേമം: ഗൃഹനാഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാപ്പനംകോട് തിരുവാതിരയില്‍ അനില്‍കുമാര്‍ (40) ആണ് മരിച്ചത്. ഭാര്യ: സുപ്രഭ. നാലുമാസം പ്രായമുള്ള ഒരു മകനുണ്ട്.

ലോഡ്ജിന് മുകളില്‍നിന്നു വീണ സെക്യൂരിറ്റി ജീവനക്കരന്‍ മരിച്ചു

തിരു: ലോഡ്ജിന് മുകളില്‍ നിന്നുവീണ സെക്യൂരിറ്റി ജീവനക്കരന്‍ മരിച്ചു. വഞ്ചിയൂര്‍ ചെട്ടികുളങ്ങര തെക്കേതില്‍ വീട്ടില്‍ ഹരികുമാര്‍ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഓവര്‍ബ്രിഡ്ജിനു സമീപം എസ്എല്‍ തിയറ്ററിനു മുന്നിലെ ലോഡ്ജില്‍ നിന്നാണ് ഹരികുമാര്‍ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍ : പ്രഭാകരന്‍. അമ്മ: ചന്ദ്രിക. ഭാര്യ: വിധുബാല.

ഐഎസ്ആര്‍ഒ ഡ്രൈവര്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

നെടുമങ്ങാട്: ഐഎസ്ആര്‍ഒ ജീവനക്കാരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. തൃശൂര്‍, വടക്കാഞ്ചേരി, കുണ്ടന്നൂര്‍, മേക്കാട്ടുകുളം വീട്ടില്‍ എം വി ഫ്രാന്‍സിസ് (60) ആണ് മരിച്ചത്. വലിയമല ഐഎസ്ആര്‍ഒയിലെ ഡ്രൈവറാണ്. നെടുമങ്ങാട് പോപ്പുലര്‍ ലോഡ്ജിലെ മുറിയില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഏതാനും നാളുകളായി ഈ ലോഡ്ജിലായിരുന്നു ഫ്രാന്‍സിസിന്റെ താമസം. വെള്ളിയാഴ്ച രാവിലെ സമീപ റൂമിലെ താമസക്കാര്‍ നോക്കുമ്പോഴാണ് ചുമര്‍ഭിത്തിയില്‍ ചാരി മരിച്ചിരിക്കുന്നതായി കണ്ടത്. മുറിയുടെ വാതില്‍ പൂട്ടിയിരുന്നില്ല. ഭക്ഷണപ്പൊതി തുറന്നിരിക്കുകയായിരുന്നു. ഹൃദയാഘാതമാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഭാര്യ: അല്‍ഫോണ്‍സ. മക്കള്‍: ഫില്‍സി, ഷിജു. മരുമകന്‍: ബിനുപോള്‍ (ഐഎസ്ആര്‍ഒ വലിയമല).

വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യചെയ്ത നിലയില്‍

ബാലരാമപുരം: വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യചെയ്ത നിലയില്‍. പള്ളിച്ചല്‍ കേളേശ്വരം കുമാര്‍ഭവനില്‍ രാജേഷിന്റെ ഭാര്യ ശാന്തി (26)യെയാണ് വ്യാഴാഴ്ച രാത്രി പത്തോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് അറിയാന്‍ കഴിയൂവെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. മക്കള്‍: വാസുദേവ്, ഭദ്ര.

ഒമാനില്‍ മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു

വെഞ്ഞാറമൂട്: ഒമാനില്‍ ഹൃദയസ്തംഭനംമൂലം മരിച്ച ആളുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. കല്ലറ, പാട്ടറ പത്മവിലാസം വീട്ടില്‍ എസ് വാസുദേവന്‍ (60) ആണ് മരിച്ചത്. ഭാര്യ: പത്മാവതി. മക്കള്‍: സജീവ്, അശ്വതി.

District
Archives