രൂപയുടെ തകര്‍ച്ച ആശങ്കാജനകം: പ്രണബ് മുഖര്‍ജി

കൊല്‍ക്കത്ത: രൂപയുടെ വിലത്തകര്‍ച്ച വലിയ ആശങ്കയ്ക്ക് ഇടനല്‍കുന്നതാണെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും സര്‍ക്കാര്‍ വെറുതെയിരിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോമേഖലയിലെ പ്രതിസന്ധിയാണ് പ്രശ്നത്തിന് കാരണമെന്നും ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കറന്‍സി പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ വിദേശനിക്ഷേപകര്‍ നിക്ഷേണം പിന്‍വലിക്കുന്നതാണ് രൂപയ്ക്ക്...
തുടര്‍ന്നു വായിക്കുകആക്രമണത്തില് പരിക്കേറ്റ കര്‍ണ്ണാടക ഓഡിറ്റ് ഉദ്യോഗസ്ഥന്‍ മരിച്ചു
ബംഗളൂരു: അജ്ഞാതരുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ണ്ണാടക സര്‍ക്കാറിലെ സഹകരണവകുപ്പ് ഓഡിറ്റര്‍ മരിച്ചു. കഴിഞ്ഞ 16നാണ് സഹകരണ ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പി മഹന്തേഷിനെ അജ്ഞാതന്‍ ആക്രമിച്ചത്. നാല് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൊഴില്‍പരമായ ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക
മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി

ലോസ് ഏഞ്ചല്‍സ്: സോഷ്യല്‍ നെറ്റ്വര്‍ക്ക് ചരിത്രം മാറ്റിമറിച്ച ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുപത്തേഴുകാരി പ്രിസില ചാനാണ് സുക്കര്‍ബര്‍ഗിന്റെ ജീവിതപങ്കാളി. കാലിഫോര്‍ണിയയില്‍ നടന്ന വിവാഹചടങ്ങില്‍ ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫേസ്ബുക്ക് മാസികയുടെ കണക്ക് പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് സുക്കര്‍ബര്‍ഗ്. തുടര്‍ന്നു വായിക്കുക
വടക്കന്‍ ഇറ്റലിയില്‍ ഭൂചലനം
റോം: വടക്കന്‍ ഇറ്റലിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. വടക്കന്‍ ഇറ്റലിയിലെ ബൊലാഗ്നയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ ജനുവരിയിലും ഈ മേഖലയില്‍ ഭൂചലനമുണ്ടായിരുന്നു. തുടര്‍ന്നു വായിക്കുക
എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കുന്നു

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കാന്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് ആലോചിക്കുന്നു. സമരം കാരണം അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍, സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയിരുന്നില്ല. അടിയന്തരപദ്ധതി പ്രകാരമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര സര്‍വീസ് നിര്‍ത്തിയാല്‍ പ്രത്യേകിച്ച് നഷ്ടമുണ്ടാകില്ലെന്ന നിലപാടാണ് മാനേജ്മെന്റിന്. യാത്രക്കാര് വന്‍തോതില്‍ എയര്‍ഇന്ത്യയെ ഉപേക്ഷിക്കുകയാണെന്ന...
തുടര്‍ന്നു വായിക്കുകന്യൂയോര്ക്ക് സ്പീക്കര്‍ക്ക് സ്വവര്‍ഗ വിവാഹം
ന്യൂയോര്‍ക്ക്: സ്വവര്‍ഗ വിവാഹത്തിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ന്യൂയോര്‍ക്ക് നഗരസഭാ സ്പീക്കര്‍ സ്വവര്‍ഗ പങ്കാളിയെ വിവാഹം കഴിക്കുന്നു. സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ ക്രിസ്റ്റീന്‍ ക്വിന്നാണ് കിം കാട്ടുലൊയെന്ന സുഹൃത്തിനെ വിവാഹം കഴിക്കുന്നത്. നഗരസഭയിലെ ആദ്യ വനിതാ സ്പീക്കര്‍ എന്ന ബഹുമതിയുള്ള ക്രിസ്റ്റീന്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനായി പോരാടുന്ന നേതാവാണ്. മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് പ്രതിനിധിയായി 1990ലാണ് ക്രിസ്റ്റീന്‍ ആദ്യമായി ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2013ല്‍...
തുടര്‍ന്നു വായിക്കുകചുംബിക്കാന് ശ്രമിച്ച ലേഖകനെ വില്‍ സ്മിത്ത് കരണത്തടിച്ചു
ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം വില്‍ സ്മിത്ത് തന്നെ ചുംബിച്ച മാധ്യമപ്രവര്‍ത്തകന്റെ കരണത്തടിച്ചു. മോസ്കോയില്‍ പുതിയ ചിത്രം "മെന്‍ ഇന്‍ ബ്ലാക്ക്-ത്രീ"യുടെ പ്രത്യേക പ്രദര്‍ശന വേളയിലാണ് ഉക്രെയിന്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ താരത്തിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചത്. ആലിംഗനം ചെയ്യാന്‍ അനുമതി ചോദിച്ച മാധ്യമപ്രവര്‍ത്തകന് സ്മിത്ത് സമ്മതം നല്‍കി. എന്നാല്‍ അയാള്‍ ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചതോടെ രോഷാകുലനായ താരം കരണത്തടിക്കുകയായിരുന്നു. സംഭവം താന്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് സ്മിത്ത് പിന്നീട് പ്രതികരിച്ചു. മുഖാമുഖത്തിനിടയില്‍...
തുടര്‍ന്നു വായിക്കുക73ല്‍ വതാനാബേ വീണ്ടും എവറസ്റ്റ് കീഴടക്കി
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന സ്വന്തം റെക്കോഡ് ജപ്പാന്‍കാരി തമയ് വതാനാബേ പുതുക്കി. എവറസ്റ്റിന്റെ 8,848 മീറ്റര്‍ ഉയരം 73-ാം വയസ്സിലും കീഴടക്കിയ തമയ് 2003ല്‍ 63-ാം വയസ്സില്‍ സൃഷ്ടിച്ച സ്വന്തം റെക്കോഡാണ് തിരുത്തിയത്. തിബത്തിന്റെ ദുര്‍ഘടമായ ഉത്തരഭാഗത്തു നിന്നാണ് വതാനാബേയും നോറിയൂക്കി മുറുഗാച്ചിയും മൂന്നു വഴികാട്ടികളും ആരോഹണം തുടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് കയറ്റമാരംഭിച്ച സംഘം രാത്രി മുഴുവന്‍ തുടര്‍ന്ന പരിശ്രമത്തിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ ഏഴോടെയാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയത്. നേപ്പാള്‍...
തുടര്‍ന്നു വായിക്കുകജി 8 ഉച്ചകോടിക്ക് മങ്ങിയ തുടക്കം
വാഷിങ്ടണ്‍: യൂറോമേഖലാ പ്രതിസന്ധിയടക്കം നിരവധി വിഷയം ചര്‍ച്ച ചെയ്യുന്ന ജി 8 ഉച്ചകോടി അമേരിക്കയില്‍ ആരംഭിച്ചു. ഉച്ചകോടിയുടെ പരിഗണനയ്ക്ക് വിപുലമായ അജന്‍ഡയുണ്ടെങ്കിലും കാര്യമായ തീരുമാനമൊന്നും ഇല്ലാതെയാകും ലോകത്തെ ഏറ്റവും വ്യവസായവല്‍ക്കൃത രാജ്യങ്ങളുടെ ഉച്ചകോടി സമാപിക്കുക എന്ന് നിരീക്ഷകരുടെ വിലയിരുത്തല്‍. മെരിലാന്‍ഡില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഒഴിവുകാലവസതിയായ ക്യാമ്പ് ഡേവിഡില്‍ ചേരുന്ന സമ്മേളനം ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അവസാനിക്കുന്നത്. യൂറോമേഖലയിലെ വായ്പാ പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത ചെലവുചുരുക്കലിന് വാദിക്കുന്ന...
തുടര്‍ന്നു വായിക്കുകഇറാന് വാതകക്കുഴല്‍ പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള വാതകക്കുഴല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. പകരം തുര്‍ക്ക്മെനിസ്ഥാനില്‍നിന്ന് വാതകമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കും. ഈയാഴ്ചതന്നെ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കും. തുര്‍ക്ക്മെനിസ്ഥാനിലെ തുര്‍നെന്‍ഗ്യാസ് വാതക കമ്പനിയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഗെയിലിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ കരാറില്‍ ഒപ്പുവച്ചേക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍ വന്നുപോയതിനു തൊട്ടുപിന്നാലെയാണ്...
തുടര്‍ന്നു വായിക്കുക

